Latest NewsNewsIndia

കോവിഡ് വ്യാപനം : ഇളവുകള്‍ കേന്ദ്രം പിന്‍വലിച്ചേക്കുമെന്ന് സൂചന

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നതിനെ തുടര്‍ന്ന് കേന്ദ്രം ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിയ്ക്കുമെന്ന് സൂചന. രാജ്യത്തെ കോവിഡ് ബാധിതരുടെ നിരക്ക് ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി ഇക്കാര്യം പരിഗണിക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവുകളില്‍ കര്‍ശനമായ മാര്‍ഗരേഖകള്‍ വേണമെന്ന് ചില സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

read also : സംസ്ഥാനത്ത് 3 മാസത്തിനുള്ളില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണവും വലിയതോതില്‍ വര്‍ധിക്കാന്‍ സാധ്യത : ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം : ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദേശം

ഇതുസംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര മന്ത്രിസഭാ ഉപസമിതിയാണ് ചര്‍ച്ച ചെയ്യേണ്ടത്. ഒരുഭാഗത്ത് ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ ഇളവുകളില്‍ കര്‍ശന മാര്‍ഗരേഖകള്‍ കൂടി വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകു. ഇക്കാര്യം സജീവ പരിഗണനയില്‍ ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button