KeralaLatest NewsNews

സംസ്ഥാനത്ത് ബംഗാളികള്‍ എന്ന പേരില്‍ കേരളത്തിലെത്തുന്നത് ബംഗ്ലാദേശികള്‍ : ഇവര്‍ക്ക് മാത്രമായി മാത്രമായി കോളനികള്‍ : അനധികൃതമായി കേരളത്തിലേയ്ക്ക് കുടിയേറിയ ഇവരെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് ബംഗാളികള്‍ എന്ന പേരില്‍ കേരളത്തിലെത്തുന്നത് ബംഗ്ലാദേശികള്‍ .ഇവര്‍ക്ക് മാത്രമായി മാത്രമായി കോളനികള്‍ .ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത് . അനധികൃത കുടിയേറ്റക്കാരില്‍ ചിലര്‍തന്നെയാണ് ബംഗ്ലാദേശികളാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് ഇക്കൂട്ടര്‍ കേരളത്തിലേയ്ക്ക് വണ്ടി കയറുന്നത്.

Read Also : വീണ്ടും ഏറ്റുമുട്ടൽ : ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം പി​ടി​കൂടി​യ​തായി റിപ്പോർട്ട്

സ്വദേശത്തു നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി എറണാകുളം ചെറായി കുഴുപ്പിള്ളിയില്‍ മാത്രം തങ്ങുന്നത് പതിനഞ്ചിലധികം ബംഗ്ലാദേശികളാണ്. ഈ വിവരം പുറത്തുവിട്ടിരിക്കുന്നത് ജനം ടിവിയാണ്. ഇവരില്‍ പലരും ബംഗാളിലേക്ക് നുഴഞ്ഞു കയറിയ ശേഷം കേരളത്തിലെത്തുകയായിരുന്നുവെന്നാണ് വിവരം. ചിലര്‍ ഇവിടെയെത്തി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഏജന്റുമാര്‍ മുഖേന സംഘടിപ്പിക്കും. കേരളത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുകയാണ് ഇക്കൂട്ടര്‍. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന കവര്‍ച്ചകള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഇത്തരക്കാരാണെന്നാണ് അനുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button