UAELatest NewsNews

കുഞ്ഞിനെ കാണാൻ ഇനി വരില്ല: പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭർത്താവ് മരിച്ചു

ദുബായ്: പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭർത്താവ് നിതിന്‍ ചന്ദ്രന്‍ ദുബായില്‍ മരിച്ചു. ഹൃദയാഘാതമായിരുന്നു കാരണം. മെയ് എട്ടിനാണ് ആതിര നാട്ടിലെത്തിയത്. ജൂലൈ ആദ്യ വാരത്തില്‍ നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആതിരയുടെ യാത്ര നീളുകയായിരുന്നു. തുടർന്ന് യാത്ര അനിശ്ചിതത്വത്തിലായ നൂറുകണക്കിനാളുകളുടെ പ്രതിനിധിയായി ദുബായിലെ ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സഹായത്തോടെ അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. ദുബായില്‍ മെക്കാനിക്കൽ എഞ്ചിനീയറായ നിതിൻ നല്ലൊരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button