ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് തീവ്രവാദികളെ സൈന്യം വധിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാസേന ഭീകരരെ വധിച്ചത്. ഇന്ന് പിഞ്ചോര മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു.
ഷോപിയാനിലെ റെബാന്‍ മേഖലയില്‍ ഞായറാഴ്ച സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെ തീവ്രവാദികള്‍ വെടിവച്ചതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ആക്രമണത്തിനെതിരെ സുരക്ഷസേന തിരിച്ചടിച്ചു. ഇതില്‍ അഞ്ച് ഭീകരരെ വധിച്ചു. പിന്നാലെയാണ് പിഞ്ചോരാ മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. ഇവിടെ കൊല്ലപ്പെട്ട 4 ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഷോപിയാന്‍ ജില്ലയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.കനത്ത സുരക്ഷ സന്നാഹമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ ഭീകകരര്‍ വിവിധ ഭാഗങ്ങളില്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് തെരിച്ചില്‍ ശക്തമാക്കി. ഇന്നലെ കൊല്ലപ്പെട്ട ഭീകരരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ഫാറൂക്ക് അഹമ്മദ് ഉള്‍പ്പെട്ടിരുന്നു.
മേഖലയില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഇയാളായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക്കിസ്താന്‍ പൗരനാണെന്നും വിവരമുണ്ട്.
Post Your Comments