KeralaLatest NewsNews

ഹാള്‍ടിക്കറ്റില്‍ ആരെങ്കിലും ഉത്തരം എഴുതുമോ? പരീക്ഷയ്ക്ക് മുൻപ് ഹാൾ ടിക്കറ്റ് പരിശോധിക്കില്ലേ: പരീക്ഷ തുടങ്ങി മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അഞ്ജുവിനെ പുറത്താക്കിയതെന്ന് പിതാവ്

കോട്ടയം: മകള്‍ കോപ്പിയടിക്കില്ലെന്നും, ഹോളി ക്രോസ് കോളേജിലെ അധികൃതര്‍ കുട്ടിയെ മാനസികമായി തകര്‍ത്തത് മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും അഞ്ജുവിന്റെ അച്ഛന്‍ ഷാജി. ഹാള്‍ടിക്കറ്റില്‍ ഉത്തരമെഴുതി കോപ്പിയടിക്കാന്‍ ശ്രമിച്ചുവെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ആരെങ്കിലും ഹാള്‍ടിക്കറ്റില്‍ ഉത്തരമെഴുതുമോ? ഹാള്‍ ടിക്കറ്റ് എല്ലാ പരീക്ഷയ്ക്കും മുൻപ് പരിശോധിക്കുന്നതല്ലെ, പരീക്ഷ തുടങ്ങി മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കൊച്ചിനെ പുറത്താക്കിയതെന്നും പിതാവ് പറയുന്നു. കുട്ടിയെ പ്രിന്‍സിപ്പള്‍ മാനസികമായി തള‌ര്‍ത്തിയെന്നും സിസിടിവി ദൃശ്യങ്ങൾ കണ്ടശേഷം പിതാവ് പറഞ്ഞു.

Read also: മേഘ്ന രാജ് നാല് മാസം ഗർഭിണി: കുഞ്ഞതിഥിയെ കാണാൻ നിൽക്കാതെ വിടവാങ്ങി ചിരഞ്ജീവി

കാഞ്ഞിരപ്പള്ളിയിലെ പാരലല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജു പരീക്ഷയെഴുതാന്‍ വേണ്ടി ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിലെത്തിയതായിരുന്നു. കോപ്പിയടിച്ചെന്ന് ആരോപിച്ച്‌ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയതില്‍ മനംനൊന്താണ് മകള്‍ മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button