
കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നടൻ ചിരഞ്ജീവി സർജ വിടവാങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഭര്‍ത്താവിന്റെ മരണത്തിൽ ആകെ തകർന്നുപോയത് ഭാര്യയായ മേഘ്ന രാജ് ആണ്. മേഘ്ന നാല് മാസം ഗർഭിണിയാണ്. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ചിരഞ്ജീവിയുടെ മൃതദേഹത്തിനരികിൽ തകർന്നിരിക്കുന്ന മേഘ്നയുടെ ചിത്രം ആരാധകരുടെ മനസിലും നോവായിരിക്കുകയാണ്.
രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ചിരഞ്ജീവിയും മേഘ്നയും വിവാഹിതരാകുന്നത്. 2018 ഏപ്രിൽ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകൾ നടന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ചിരഞ്ജീവി സർജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments