KeralaLatest NewsNews

ഇതിനെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം എന്നേ വിശേഷിപ്പിക്കാനാവൂ: വിമർശനവുമായി സക്കറിയ

തിരുവനന്തപുരം: കൊറോണ വ്യാപനത്തിനിടെ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനെതിരെ വിമർശനവുമായി എഴുത്തുകാരന്‍ സക്കറിയ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം നടപ്പിലാക്കിയ കേരളം അവിശ്വസനീയമായ ഒരു ആത്മഹത്യാ പാതയിലേക്ക് തിരിയുകയാണ് എന്ന് സംശയിക്കണം. മത-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം എന്നേ വിശേഷിപ്പിക്കാനാകുമെന്ന് സക്കറിയ വ്യക്തമാക്കി.

Read also: സെപ്റ്റംബര്‍ പകുതിയോടെ കൊറോണ വൈറസ് വ്യാപനം അവസാനിക്കുമെന്ന് വിലയിരുത്തല്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ദൈവനാമത്തില്‍

ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം നടപ്പിലാക്കിയ കേരളം അവിശ്വസനീയമായ ഒരു ആത്മഹത്യാ പാതയിലേക്ക് തിരിയുകയാണ് എന്ന് സംശയിക്കണം. മത-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം എന്നേ വിശേഷിപ്പിക്കാനാവൂ. കാരണം, പ്രവാസികളുടെ മടക്കത്തോടെ. മൂന്നക്കങ്ങളിലേക്കു ഉയര്‍ന്നു കഴിഞ്ഞ രോഗികളുടെ എണ്ണം നാലോ അഞ്ചോ അക്കങ്ങള്‍ വരെ ഉയരാനുള്ള വഴി തുറക്കുകയാണ് ഒരു പക്ഷെ സര്‍ക്കാര്‍ ചെയ്തത്. ( “ഒരു പക്ഷെ” – കാരണം ദൈവനാമത്തിലാണല്ലോ മഹാത്ഭുതങ്ങള്‍ സംഭവിക്കേണ്ടത്.)

അങ്ങനെ സംഭവിച്ചാല്‍ ഈ നടപടി ദൈവത്തിന്റെ നാമത്തില്‍ കേരളീയരോട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അനേകായിരം നിഷ്ഠരതകളിലെ ഏറ്റവും കടന്ന കൈ ആയിത്തീരും. ആരാധനാലയങ്ങള്‍ തുറക്കുന്നതിലൂടെ രോഗ ബാധ വര്‍ധിക്കുകയും മരണങ്ങള്‍ കുതിച്ചുയരുകയും ചെയ്‌താല്‍ ആ രക്തത്തില്‍ നിന്ന് മതങ്ങള്‍ക്കും സര്‍ക്കാരിനും കൈ കഴുകി മാറാന്‍ കഴിയുമോ?

ഇത്തരമൊരു ആപത്‌ഘട്ടത്തില്‍ അനുവാദമുണ്ടെങ്കിലും മോസ്‌കുകള്‍ തുറക്കുന്നില്ല എന്ന സംസ്കാര സമ്ബന്നവും പൊതുനന്മയില്‍ ഊ ന്നിയതുമായ തീരുമാനമെടുത്ത മോസ്‌ക് കമ്മിറ്റികള്‍ക്കും ഇമാം മാര്‍ക്കും ഒരു സഹ പൗരന്റെ അഭിവാദ്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button