തിരുവനന്തപുരം: അപകടം വിളിച്ചുവരുത്തുമെന്ന് മനസ്സിലായിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത് വിവാദം ഭയന്നിട്ടാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആരാധനാലയങ്ങള്‍ തുറന്നിരുന്നില്ലായിരുന്നെങ്കില് എന്താകുമായിരുന്നു ഇപ്പോഴത്തെ സ്ഥിതി.അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ഉണ്ടാകുമായിരുന്ന പേക്കൂത്തുകള്‍ക്ക് അവസരം ഒരുക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ല. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ചുപറഞ്ഞവര്‍ പ്ലേറ്റ് മാറ്റിയ കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments