ഒട്ടാവ; കോവിഡ് നിയന്ത്രണങ്ങള്‍ക്കും ലോക് ഡൗണിനും പിന്നാലെ സന്പദ് വ്യവസ്ഥ പുനരാരംഭിക്കാന്‍ ധനസഹായം പ്രഖ്യാപിച്ച് കനേഡിയന്‍ സര്‍ക്കാര്‍, സമ്പദ് വ്യവസ്ഥ സുരക്ഷിതമായി പുനരാരംഭിക്കുവാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് 14 ബില്യണ്‍ ഡോളറിന്റെ സഹായമാണ് നല്‍കുക, പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ പ്രഖ്യാപിച്ച തുക അപര്യാപ്തമാണെന്ന് ഒന്റാറിയോ പ്രീമിയര്‍ ഡൗ ഫോര്‍ഡ് അഭിപ്രായപ്പെട്ടു, ഒന്റാറിയോയില്‍ മാത്രം 23 ബില്യണ്‍ ഡോളറിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളുമുണ്ട്. അപ്പോഴാണ് രാജ്യത്തിനാകെ 14 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവിശ്യകള്‍ക്ക് വലിയ രീതിയില്‍ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments