Latest NewsIndiaNews

സീരിയൽ താരങ്ങളായ സഹോദരങ്ങളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ : തമിഴ് സീരിയൽ താരങ്ങളായ സഹോദരങ്ങളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിൽ, കൊടുങ്ങയ്യൂർ മുത്തമിയ നഗറിൽ താമസിക്കുന്ന ശ്രീധർ(50), ജയകല്യാണി(46) എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പരാതിപെട്ടതിനെ തുടർന്ന് പോലീസ് ഇവിടെ എത്തി. വിളിച്ചിട്ട് പ്രതികാരണമൊന്നും ലഭിക്കാതെ വന്നതോടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ രണ്ടു മുറികളിലായി ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

Also read : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വൃദ്ധയടക്കം മൂന്ന് പേര്‍ അതീവഗുരുതരാവസ്ഥയില്‍

കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെച്ചിരിക്കുന്നതിനാൽ, വരുമാനമില്ലാതെ ഇവർ  ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം. നിയന്ത്രണങ്ങളോടെ ചില സീരിയലുകളുടെ ചിത്രീകരണം തുടങ്ങിയെങ്കിലും  അവസരം ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇരുവരും അവിവാഹിതരാണ്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി സ്റ്റാൻലി ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കൊടുങ്ങയ്യൂർ പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button