KeralaLatest NewsNews

രണ്ടരമാസമായി ജോലിയില്ല; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

കക്കോടി : സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കക്കോടി ചോയി ബസാര്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. കോട്ടൂപ്പാടം – മാനാഞ്ചിറ റൂട്ടിൽ ഓടുന്ന പ്രീതി ബസിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം. കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും ഒപ്പം ജോലി ചെയ്തിരുന്നവരും ബസ് ഉടമയും പറയുന്നു.

ലോക്ക്ഡൗണ്‍ മൂലം രണ്ടര മാസമായി സംസ്ഥാനത്ത് ബസ്സുകള്‍ ഓടിയിരുന്നില്ല. പിന്നീട് ചാര്‍ജ് വര്‍ധിപ്പിച്ച് ബസ്സുകള്‍ ഓടി. കൂടുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ നഷ്ടം സഹിച്ച് ബസ് സര്‍വീസുകള്‍ നടത്തേണ്ടതില്ലെന്ന് ഉടമകള്‍ തീരുമാനിച്ചിരുന്നു.

എന്നാൽ തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോകാമെന്നുള്ള പ്രതീക്ഷയിലായിരുന്നു സന്തോഷെന്ന് വീട്ടുകാര്‍ പറയുന്നു. സന്തോഷിന്റെ വരുമാനമായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. ഒരു ലോറിയില്‍ ജോലി കിട്ടിയെന്ന് പറഞ്ഞ് ശനിയാഴ്ചയാണ് സന്തോഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഞായറാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button