മസ്‌കറ്റ് : പ്രവാസികള്‍ക്ക് ആശ്വാസമായി ഒമാന്‍ മന്ത്രാലയ തീരുമാനം . സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ഇനി ഇഷ്ടമുള്ള കമ്പനികളിലേയ്ക്ക് മാറാം. സ്വകാര്യ മേഖലയില്‍ കമ്പനി മാറുന്നതിന് എന്‍ഒസി നിര്‍ബന്ധമാക്കിയ നിയമം എടുത്തുകളഞ്ഞതാണ് ഇതിനുള്ള വഴി തെളിഞ്ഞത്. പ്രവാസി തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് നടപടി. 2014 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന എന്‍ഒസി നിയമം മൂലം നിരവധി തൊഴിലാളികളാണ് പ്രതിസന്ധിയിലായത്.
Read Also കോവിഡ് : സൗദിയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ രണ്ടു പ്രവാസി മലയാളികൾ കൂടി മരിച്ചു
വീസ റദ്ദാക്കി പോകുന്നവര്‍ക്ക് പുതിയ തൊഴില്‍ വീസയില്‍ വരുന്നതിന് പഴയ സ്‌പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. എന്‍ ഒസി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കു രണ്ടുവര്‍ഷത്തേക്ക് വീസാ നിരോധവും ഏര്‍പ്പെടുത്തിയിരുന്നു. പുതിയ അവസരങ്ങള്‍ ലഭിച്ചിട്ടും കമ്പനികള്‍ മാറുന്നതിന് എന്‍ഒസി നിയമങ്ങള്‍ തടസമായിരുന്നു. എന്‍ഒസി നിയമം കമ്പനികള്‍ തൊഴിലാളികളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിനും കാരണമായി.
Post Your Comments