ഹൈദരാബാദ് : സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി സര്‍വീസിലുള്ള അച്ഛനെ മകന്‍ കൊലപ്പെടുത്തി. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെയായിരുന്നു ഇയാൾ കൊലപാതകം നടത്തിയത്.
മെയ് 26 നാണ് ഉറങ്ങി കിടന്നിരുന്ന 55 വയസ്സുകാരനായ അച്ഛനെ 25 കാരനായ മകന്‍ കൊലപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചെതെന്ന് ഇവർ ബന്ധുക്കളോട് പറഞ്ഞു. എന്നാൽ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തുകയും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തുകയുമായിരുന്നു.
ഇതോടെ ആശ്രിത നിയമനത്തിലൂടെ ജോലി നേടാനാണ് സര്‍ക്കാര്‍ സര്‍വീസില്‍ പമ്പ് ഓപ്പറേറ്ററായി ജോലിചെയ്യുന്ന അച്ഛനെ കൊലപ്പെടുത്തിയതെന്ന് മൂത്ത മകനായ 25 കാരന്‍ പോലീസിനോട് സമ്മതിച്ചു. ഉറങ്ങുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൂത്ത മകന് സര്‍ക്കാര്‍ ജോലി ലഭിക്കാനായി അമ്മയും സഹോദരനും ഇതിന് സമ്മതംമൂളുകയും ചെയ്തു. ഇവരുടെ അനുവാദത്തോടെയാണ് അച്ഛനെ കൊന്നതെന്നും ഇയാള്‍ സമ്മതിച്ചു. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ
രണ്ട് മക്കളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരുടെ അമ്മ ഒളിവിലാണ്.
Post Your Comments