Latest NewsKeralaNews

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പള്ളികൾ എന്നു തുറക്കുമെന്ന് വ്യക്തമാക്കി യാക്കോബായ സഭ

കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ യാക്കോബായ സുറിയാനി സഭ നിരണം ,കൊല്ലം ഭദ്രാസനങ്ങളുടെ കീഴിലുള്ള പള്ളികൾ ജൂൺ 30ന് ശേഷമേ തുറക്കൂ എന്ന് സഭ വ്യക്തമാക്കി.  ഇപ്പോഴത്തെ സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കേണ്ടെന്ന് കൊല്ലം ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോർ തേവോദോസിയോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ ഗീവർഗ്ഗീസ് മോർ കൂറിലോസ് എന്നിവർ അറിയിച്ചു.

ക്രൈസ്റ്റ് സെന്റർ ഹോസ്പൽ ചർച്ചിന്റെ നേതൃത്വത്തിലുള്ള ആരാധാനാലയങ്ങൾ തുറക്കേണ്ടെന്ന് തീരുമാനിച്ചു. സർക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികളെ പിന്തുണക്കാനാണ് തീരുമാനം. ഓൺലൈൻ വഴിയുള്ള ആരാധന തുടരുമെന്നും അവർ വ്യക്തമാക്കി.

അതേസമയം പ്രാർത്ഥനകൾ തുടങ്ങാനാണ് കത്തോലിക സഭ താമരശേരി രൂപതയുടെ തീരുമാനം. ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ഇത് സംബന്ധിച്ച് നിർദ്ദേശം സർക്കുലർ വഴി പുറത്തിറക്കി. ഇത് പ്രകാരം പൊതുയോഗങ്ങളും കുടുംബ കൂട്ടായ്മകളും തിരുനാളുകളും നടത്തരുത്.

കുർബാനകളുടെ എണ്ണം കൂട്ടുന്ന കാര്യം അതത് ഇടവകകൾക്ക് തീരുമാനിക്കാം. ഒരു കുർബാനയ്ക്ക് 100 പേരിൽ കൂടുതൽ പേർ പള്ളികളിൽ പ്രവേശിക്കരുത്. പത്ത് വയസ്സിനു താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവർ പള്ളിയിൽ വരരുത്. ദിവസവും ദേവാലയത്തിൽ വരുന്നവരുടെ പേരു വിവരങ്ങൾ എഴുതി സൂക്ഷിക്കുമെന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button