ന്യൂഡല്‍ഹി : ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സാധ്യത തെളിഞ്ഞു . ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ ഇന്ത്യ സ്ഥിരമല്ലാത്ത അംഗമാകാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഈ മാസം 17ന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രചാരണം വെള്ളിയാഴ്ച ഇന്ത്യ ആരംഭിച്ചു. 10 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ വീണ്ടും യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമല്ലാത്ത സ്ഥാനത്ത് എത്തുന്നത്.
2021 ജനുവരി മുതല്‍ 2 വര്‍ഷത്തേക്ക് രക്ഷാസമിതിയിലെ സ്ഥിരം അല്ലാത്ത അംഗങ്ങളുടെ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യയുടെ പ്രചാരണമാണ് വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കര്‍ ആരംഭിച്ചത്. യുഎന്‍ പൊതുസഭാംഗങ്ങളായ 193 രാജ്യങ്ങളില്‍ മൂന്നില്‍ 2 വോട്ട് ലഭിച്ചാലേ വിജയിക്കാനാകൂ.
Post Your Comments