ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്നു. അതിര്‍ത്തര്‍ക്കം വഷളാക്കുന്ന രീതിയില്‍ കൂടുതല്‍ നടപടികള്‍ പാടില്ലെന്ന് ഇന്ത്യയുടെയും ചൈനയുടെയും കരസേനാ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. പ്രശ്‌നപരിഹാരത്തിനു വ്യക്തമായ വഴി തെളിഞ്ഞില്ലെങ്കിലും അതിലേക്കുള്ള ആദ്യ പടിയാണിതെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. സേനകളുടെ പിന്‍മാറ്റമടക്കമുള്ള വിഷയങ്ങള്‍ വരും ദിവസങ്ങളില്‍ നയതന്ത്ര, രാഷ്ട്രീയ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് സാഹചര്യമൊരുക്കാന്‍ സംഘര്‍ഷം ഒഴിവാക്കുക എന്ന ധാരണയാണു സേനാതലത്തില്‍ രൂപപ്പെട്ടത്.
അതിര്‍ത്തി സമാധാനത്തിന് 1993 മുതല്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറുകളുടെ പകര്‍പ്പുമായാണ് ലഫ്. ജനറല്‍ ഹരീന്ദര്‍ ചര്‍ച്ചയ്‌ക്കെത്തിയത്. ഏപ്രിലിലെ അതിര്‍ത്തിസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം വാദിച്ചു. കിഴക്കന്‍ ലഡാക്കില്‍ പാംഗോങ് ട്‌സോ തടാകത്തിന്റെ വടക്കന്‍ തീരത്ത് കടന്നുകയറിയ ചൈനീസ് സേനാംഗങ്ങള്‍ പിന്‍മാറുക, ഗല്‍വാന്‍ താഴ്‌വര, ഡെംചോക് എന്നിവിടങ്ങളിലെ കടന്നുകയറ്റ നീക്കം അവസാനിപ്പിക്കുക, അതിര്‍ത്തി സേനാ വിന്യാസം ഒഴിവാക്കുക, യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യന്‍ പട്രോളിങ്ങിനു തടസ്സം സൃഷ്ടിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇന്ത്യ മുന്നോട്ടു വച്ചു.
Post Your Comments