യൂട്യൂബിന്റെ ഈ പുതിയ മാറ്റം ഇനി ഏത് റസലൂഷന്‍ ഫോണിലും. ഏത് റസലൂഷന് ഡിസ്പ്ലേയുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലും ഇനി യുട്യൂബ് 4കെ വീഡിയോകള്‍ ആസ്വദിക്കാം. നേരത്തെ ഫോണുകളുടെ റസലൂഷന്‍ അടിസ്ഥാനമാക്കിയാണ് യൂട്യൂബ് 4കെ റസലൂഷന്‍ നല്‍കിയിരുന്നത്. 9 ടു 5 ഗൂഗിളാണ് റെഡ്ഡിറ്റ് ത്രെഡ്ഡുകളെ അടിസ്ഥാനമാക്കി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചില ഉപയോക്താക്കള്‍ യൂട്യൂബില്‍ 4കെ വീഡിയോ ഓപ്ഷന്‍ കണ്ടുവെന്ന് റെഡ്ഡിറ്റില്‍ പങ്കുവെച്ചിരുന്നു. ഈ ഓപ്ഷന്‍ 720 പിക്സല്‍ ഡിസ്പ്ലേ ഫോണുകളില്‍ വരെ ലഭ്യമായിരുന്നു. എന്നാല്‍, ഇത് എന്തോ സാങ്കേതിക പ്രശ്നമാണോ എന്ന് വരെ ചിലര്‍ സംശയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 1080 പിക്സല്‍ (ഫുള്‍ എച്ച്ഡി) ഡിസ്പ്ലേയുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും യൂട്യൂബില്‍ 4കെ വീഡിയോ കാണാമെന്നാണ് റിപ്പോര്‍ട്ട്. കുറച്ചു കൂടി വ്യക്തമായി ദൃശ്യങ്ങള്‍ കാണാന്‍ 4കെ മോഡില്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം.
Post Your Comments