ചെന്നൈ : തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ. ശനിയാഴ്ച 1,458 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, തുടർച്ചയായ ഏഴാം ദിവസമാണ് ആയിരത്തിൽ അധികം പേർക്ക് വൈറസ് ബാധിക്കുന്നത്. 19ത് പേർ കൂടി മരണപെട്ടു. ഇതോടെ തമിഴ് നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 251ഉം, രോഗം സ്ഥിരീകരിച്ചവർ 30,152ഉം ആയി .633 പേർ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 16,395 ആയി ഉയർന്നു 13,503 പേരാണ് ചികിത്സയിലുള്ളത്.
10 പേർ സ്വകാര്യ ആശുപത്രികളിലും ഒമ്പതുപേർ സർക്കാർ ആശുപത്രികളിലുമാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതിൽ 10 പേർ 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 35 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. അതേസമയം ചെന്നൈയിൽ ശനിയാഴ്ച 1,146 പേർക്കാണ് രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29,993ആയി.
Post Your Comments