റിയാദ് : സൗദിയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട എലന്തൂർ, മടിക്കോളിൽ ജൂലി മേരി സിജു (41), അടൂർ, കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കതിൽ ഹരികുമാർ (51) എന്നിവരാണ് മരിച്ചത് .
സ്വകാര്യ മെഡിക്കൽ സെൻററിലെ ലാബ് ടെക്നീഷ്യനായ മേരി സിജു ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ചയിലേറെയായി ചികിത്സയിലിരിക്കയാണ് മരിച്ചത്. ആസ്തമ രോഗിയായിരുന്നു, ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശ്വാസകരമായ നിലയിലായിരുന്നു. എന്നാൽ ശനിയാഴ്ച ഉച്ചയോടെ നില വഷളാവുകയും വൈകിട്ടോടെ മരണം സംഭവിച്ചു . 15 വർഷമായി ദമ്മാമിലെ ഇതേ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുകയായിരുന്നു. ഭർത്താവ്: മാത്യു എബ്രഹാം സിജു നാപ്കോ കമ്പനിയിലെ ജീവനക്കാരനാണ്. മക്കൾ: എയ്ഞ്ചലീന, ഇവാൻ.
Also read : കോവിഡ് വ്യാപനം : ഇളവുകള്‍ കേന്ദ്രം പിന്‍വലിച്ചേക്കുമെന്ന് സൂചന
സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള പ്രമുഖ കമ്പനിയിൽ 25 വർഷമായി ജോലിചെയ്യുകയായിരുന്ന ഹരികുമാർ ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുകയും പനിയുടെ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് രോഗം കലശലാവുകയും വെൻറിലേറ്ററിലേക്ക് മാറ്റിയെങ്കിലും . ശനിയാഴ്ച രാവിലെ 10 മണിയോടെ മരിക്കുകയായിരുന്നു. ഭാര്യ: അനിത. മക്കൾ: ഹരിത, ഹേമന്ത്.
Post Your Comments