ന്യൂഡല്‍ഹി • ഡല്‍ഹിയിലെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കൊറോണ വൈറസ് രോഗിയെ കഴിഞ്ഞ ആറ് ദിവസമായി കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ ഒന്നിനാണ് അറുപത്തിയഞ്ചുകാരനായ രാജ് നരേൻ മഹ്തോയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മഹ്തോയുടെ മകൻ നീരജ് കുമാർ നേരത്തെ ജനക്പുരിയിലെ മാതാ ചനൻ ദേവി ആശുപത്രിലാണ് പിതാവിനെ പ്രവേശിപ്പിച്ചത്. പിന്നീട് അവിടെ നിന്നും എൽഎൻജെപി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താൻ പിതാവിന് ഭക്ഷണം അയച്ചുക്കുന്നുണ്ടെന്നും എന്നാല്‍ അത് അത് തിരികെ വരികയാണെന്നും നീരജ് ആരോപിക്കുന്നു.
രാജ് നരേൻ മഹ്തോ എന്ന പേരിൽ ഒരു രോഗിയുണ്ടെന്ന് ആശുപത്രി അധികൃതർ സമ്മതിച്ചിട്ടുണ്ട്.
കൊറോണ വൈറസ് രോഗിയെ ഐസിയു 4 ലേക്ക് മാറ്റിയതായിഡല്‍ഹി എൽഎൻജെപി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ആശുപത്രിയുടെ എല്ലാ വാർഡുകളും പരിശോധിച്ചതായും പിതാവിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും നീരജ് അവകാശപ്പെട്ടു.
അദ്ദേഹം നേരത്തെ 31 ആം വാർഡിലായിരുന്നു. ചിലർ അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയതായി ചിലർ പറഞ്ഞു. അവിടെ ഇല്ല. അദ്ദേഹത്തിന് ഒരു ഫോൺ പോലുമില്ല. താന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നീരജ് പറഞ്ഞു.
കാണാതായ കോവിഡ് രോഗിയെ കണ്ടെത്താൻ ശ്രമിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Post Your Comments