ന്യൂഡൽഹി: സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായിരുന്നെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം തെറ്റിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാർ. വിദഗ്ധരുടെ ഉപദേശം തേടിയിട്ടില്ലെന്ന മാധ്യമങ്ങളുടെ വിമര്‍ശനം കാര്യമില്ലാത്തതാണ്. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം അടിസ്ഥാന രഹിതമാണ്. ലഭ്യമായ വിവരങ്ങളുടെയും അറിവുകളുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
Read also: ഓര്‍ഡര്‍ അനുസരിച്ച് കൊറിയര്‍ വഴി മയക്കുമരുന്ന് വീട്ടില്‍; സംസ്ഥാനത്ത് രണ്ട് യുവാക്കൾ അറസ്റ്റില്‍
നമ്മുടെ ആരോഗ്യസംവിധാനവും കോവിഡ് രോഗികളുടെ ആധിക്യത്തില്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ചാണ് ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. ലോക്ക് ഡൗണും മറ്റ് നിര്‍ദേശങ്ങളും രോഗവ്യാപനം കുറക്കാനും മരണസംഖ്യ കുറക്കാനും ജനത്തിന് മുന്‍കരുതല്‍ സ്വീകരിക്കാനും ഉപകരിച്ചു. പുതിയ വൈറസാണ് പൊട്ടിപ്പുറപ്പെട്ടത്. എല്ലാ കാര്യങ്ങളും ഇപ്പോഴും അറിവായിട്ടില്ല. സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. വിദഗ്ധരുമായും സാങ്കേതിക വിദഗ്ധരുമായും ശാസ്ത്രജ്ഞരുമായും സര്‍ക്കാര്‍ നിരന്തരം അഭിപ്രായം തേടിയിരുന്നുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
Post Your Comments