Latest NewsIndiaNews

മോദിയെ നേരിടുന്ന ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ, അത് രാഹുൽ ഗാന്ധിയാണെന്ന് അരുന്ധതി റോയി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ​നരേന്ദ്രമോദിയുടെ നയങ്ങളെ തുറന്നെതിര്‍ക്കുന്ന ഒരേയൊരു രാഷ്ട്രീയ നേതാവ് രാഹുൽ ഗാന്ധിയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്​. മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അരുന്ധതി റോയി ഇക്കാര്യം വ്യക്തമാക്കിയത്. മോദിയെ നേരിടുന്ന ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ, അത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെങ്കിലും അദ്ദേഹം മോദിയെ എതിര്‍ക്കുന്നുണ്ട്. മറ്റുള്ളവരെല്ലാം സംസ്ഥാന പാര്‍ട്ടികളാണ്, അവര്‍ക്കെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത സ്ഥിതിയാണെന്ന് അവർ വ്യക്തമാക്കുന്നു.

Read also: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

എല്ലാവര്‍ക്കും പല തരത്തിലുള്ള കേസുകളുണ്ട്. അവരില്‍ ഓരോരുത്തരെയും പല തരത്തില്‍ നിശബ്ദരാക്കുകയോ അല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ട അവസ്ഥയോ ഉണ്ടാക്കിയിരിക്കുകയാണ്. എന്താണ് കാരണങ്ങളെന്ന് തനിക്കറിയില്ലെന്നും അരുന്ധതി റോയ് പറയുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മറക്കുന്നതിന് വേണ്ടി മോദി സര്‍ക്കാര്‍ വര്‍ഗീയ പശ്ചാത്തലം സൃഷ്ടിക്കുകയാണെന്നും അരുന്ധതി റോയ്​ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button