പിറവം; പിറവത്ത് ദുരൂഹസാഹചര്യത്തില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ യുവാവിനെ കാണാതായി, പിറവം എക്സൈസ് കടവിനുസമീപത്ത് കുളിക്കടവിനോടു ചേര്‍ന്ന് റോഡരികില്‍ ബൈക്കും ഹെല്‍മറ്റും ചെരിപ്പും കണ്ടതിനെത്തുടര്‍ന്ന് ഇയാള്‍ പുഴയില്‍ ഇറങ്ങുകയോ ചാടുകയോ ചെയ്തെന്ന സംശയത്തില്‍ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തുകയായിരുന്നു.
ബൈക്കിന്റെ നമ്പർ തിരഞ്ഞുള്ള അന്വേഷണത്തില്‍ ഇലഞ്ഞി ആലുപുരം സ്വദേശി 24 വയസ്സുള്ള ജോഫിനെയാണ് കാണാതായതെന്ന് തിരിച്ചറിഞ്ഞു. കോതമംഗലത്തുനിന്ന് സ്കൂബാ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
പക്ഷേ പകൽ മുഴുവൻ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല, പുഴയിലെ ശക്തമായ ഒഴുക്കും ആഴവും തിരച്ചിൽ ദുസ്സഹമാക്കി. കർണാടകയിൽ ഫിസിയോ തെറപ്പി പഠിക്കുന്ന ജോഫിൻ നാട്ടിലെത്തിയശേഷം 15 ദിവസമായി ക്വാറൻറീനിലായിരുന്നു , കൂടാതെ ഫോൺ അവസാനമായി പ്രവർത്തിച്ചത് പിറവം പാഴൂർ എന്ന സ്ഥലത്താണെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments