Latest NewsKeralaNews

ഷീബ സാലി കൊലക്കേസ് : ബിലാല്‍ സഞ്ചിച്ചിരുന്ന കാര്‍ കണ്ടെത്തിയത് മറ്റൊരു ജില്ലയില്‍ നിന്ന്

കോട്ടയം : കോട്ടയം താഴത്തങ്ങാടി ഷീബ സാലി കൊലക്കേസ് , ബിലാല്‍ സഞ്ചിച്ചിരുന്ന കാര്‍ കണ്ടെത്തി. ആലപ്പുഴ നഗരത്തില്‍ നിന്നാണ് കാര്‍ കണ്ടെത്തിത്. കാര്‍ പൊലീസും വിരലടയാള വിദഗ്ധരും പരിശോധിച്ചു. കൃത്യത്തിനു ശേഷം പ്രതി മുഹമ്മദ് ബിലാല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്. ബിലാലിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നുണ്ട്. ബുധനാഴ്ച രാത്രി പൊലീസ് കൊച്ചിയില്‍ നിന്നു കസ്റ്റഡിയില്‍ എടുത്ത ബിലാലിന്റെ അറസ്റ്റ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് രേഖപ്പെടുത്തിയത്. നേരത്തെ ചില കേസുകളില്‍ ഇയാള്‍ പ്രതിയെന്ന് പൊലീസ് പറഞ്ഞു.

read also : കോട്ടയം താഴത്തങ്ങാടി കൊലപാതകം: അരും കൊല നടത്തിയത് ബന്ധുവായ ഇരുപത്തിമൂന്നുകാരന്‍: കൃത്യം നടത്തിയത് വീട്ടുകാരില്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ച ശേഷം

താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മന്‍സില്‍ വീട്ടില്‍ മുഹമ്മദ് സാലിക്കിന്റെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് എം.എ.അബ്ദുല്‍ സാലി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. പ്രതിയുമായി പൊലീസ് എറണാകുളത്തു തെളിവെടുപ്പ് നടത്തിയിരുന്നു. എറണാകുളത്തെ വീട്ടില്‍നിന്നു സ്വര്‍ണം കണ്ടെടുത്തു. സിസിടിവി നിന്നാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. പൊലീസ് പ്രദേശികമായി തിരച്ചില്‍ ശക്തമാക്കി. അങ്ങനെയാണ് എറണാകുളത്തു നിന്നു പ്രതിയെ പിടികൂടിയത്.

വീട്ടിലെ ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. വീട്ടമ്മയുടെ സ്വര്‍ണം കവര്‍ന്നു. വീട്ടില്‍നിന്ന് പണവും മോഷ്ടിച്ചു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ടു. പണ്ടു പലപ്പോഴും ഇയാള്‍ക്ക് അഭയം നല്‍കിയിരുന്നത് ഈ വീട്ടുകാരാണ്. പരിചയക്കാരനായതിനാല്‍ വീട്ടുകാര്‍ക്കു സംശയം തോന്നിയില്ല. വീട്ടമ്മ വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയപ്പോള്‍ ഭര്‍ത്താവിനെ മര്‍ദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയപ്പോള്‍ ഷീബയെയും മര്‍ദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button