ഇടുക്കി : കോവിഡിനെതിരെ പൊരുതി ഭൂമിയിലേക്ക് പിറന്നതാണവൻ. അച്ഛനും അമ്മയും അടുത്തുണ്ടെങ്കിലും കോവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ ആ വാത്സല്യം കുഞ്ഞിന് അനുഭവിക്കാനാകുന്നില്ല. പക്ഷെ ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സുമാർ അവന് സ്‌നേഹം വാരിക്കോരി കൊടുക്കുന്നുണ്ട്. ആശുപത്രിയിലെ പ്രേത്യക മുറിയിൽ കഴിയുന്ന കുഞ്ഞ് ഇവിടുത്തെ ജീവനക്കാരുടെ പൊന്നോമനയാണ്.
ഡൽഹി നിന്നെത്തി കോവിഡ് ബാധിച്ച് ചികിത്സയിലുള്ള നഴ്‌സ് ജന്മം നൽകിയ ആൺകുഞ്ഞാണ് ജില്ലാ ആശുപത്രിയിലെ താരമായത്. യുവതി ബുധനാഴച്ച രാത്രിയിലാണ് പ്രസവിച്ചത്. യുവതിക്കും ഭർത്താവിനും ഭർത്താവിന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം നവജാതശിശുവിന്റെ പരിചരണ ചുമതല ബന്ധുക്കൾക്ക് കൈമാറാൻ ഡോക്ടർമാർ തയ്യാറായില്ല. കുഞ്ഞിനെ കാണാൻ ബന്ധുക്കൾ ആശുപത്രിയിൽ വരുന്നതും കർശനമായി തടഞ്ഞു.
Post Your Comments