ജിദ്ദ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്തിന് ശേഷം സൗദി അറേബ്യയിലെ പള്ളികളില്‍ ഇന്ന് ജുമുഅ നമസ്‌കാരവും ഖുതുബയും പുനരാരംഭിക്കും. ആദ്യ ജുമുഅ പ്രസംഗം ആരോഗ്യ മുൻകരുതലുകളെക്കുറിച്ചായിരിക്കണമെന്ന് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നിർദേശം നൽകി.
ആളുകൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ സംബന്ധിച്ച് ഉദ്ബോധിപ്പിക്കുന്നതിൽ ജുമുഅ പ്രസംഗത്തിന് വലിയ പ്രധാന്യമുണ്ട്. ഇതുകൊണ്ടാണ് ആദ്യ ജുമുഅ പ്രസംഗം കോവിഡ് മുൻകരുതലുകളെക്കുറിച്ചായിരിക്കണമെന്ന് നിർദേശിച്ചതെന്നും മതകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ പള്ളികള്‍ ഞായറാഴ്ചയാണ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളോടെയാകും ജുമുഅ നമസ്‌കാരം.
Post Your Comments