Latest NewsKeralaNews

മാളുകളും റസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കുന്നു: കര്‍ശനമായ മാനദണ്ഡങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മാളുകളും റസ്റ്റോറന്റുകളും ജൂണ്‍ 9 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്‍പ് അവ അണുവിമുക്തമാക്കണം. മാളുകളില്‍ വിസ്തീര്‍ണം അനുസരിച്ച്‌ ഒരു സമയം എത്രപേര്‍ എന്നു തീരുമാനിക്കും. മാളുകളിലെ തിയറ്ററുകളും കുട്ടികളുടെ പാര്‍ക്കും തുറക്കരുതെന്നാണ് നിർദേശം. ലിഫ്റ്റുകളില്‍ ഓപ്പറേറ്റര്‍മാരുണ്ടാകണം. ഗോവണിപ്പടികളില്‍ പിടിച്ചു കയറരുത്.

Read also: ഞാ​യ​റാ​ഴ്ച​ക​ളി​ലെ സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ തു​ട​രും

റസ്റ്ററൻറുകളിൽ ആളുകൾക്ക് അകത്തിരുന്ന് ആഹാരം കഴിക്കാം. ബുഫെ നടത്തുമ്പോൾ അകലം പാലിക്കണം. മെനു കാർഡുകൾ ഒരാൾ ഉപയോഗിച്ചാൽ നശിപ്പിച്ച് കളയണം. റസ്റ്ററന്റുകളിൽ ഭക്ഷണം വിളമ്പുന്നവർ മാസ്കും കയ്യുറയും ധരിക്കണം. ഷോപ്പിങ് മാളുകളിലെ ഫുഡ് കോർട്ടിലും റസ്റ്ററന്റുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ അനുവദിക്കാം. ജീവനക്കാർ മാസ്കും കയ്യുറയും ധരിക്കണം. ടേബിൾ അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button