Latest NewsKeralaNews

ഭർത്താവിന്റെ സുഹൃത്തുക്കൾ വസ്ത്രം വലിച്ചു കീറി സിഗരറ്റ് കൊണ്ട് കുത്തി; കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് ക്രൂര പീഡനം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തന്നെ ക്രൂരമായി ഉപദ്രവിച്ചു. സിഗരറ്റ് കൊണ്ട് തുടയിൽ കുത്തി. കവിളിൽ കടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് ക്രൂര പീഡനമെന്ന് റിപ്പോർട്ട്. ഭർത്താവിന്റെ സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചത്. കൂടെയുണ്ടായിരുന്ന മകനേയും ഭർത്താവിന്റെ സുഹൃത്തുക്കൾ ഉപദ്രവിച്ചതായി യുവതി വെളിപ്പെടുത്തി.

ഭർത്താവ് തന്നെയും മകനേയും ഇന്നലെ മൂന്ന് മണിക്ക് ബീച്ചിലേക്കെന്ന് പറഞ്ഞാണ് കൊണ്ടുപോയതെന്ന് യുവതി പറഞ്ഞു. ബീച്ചിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അതിന് തൊട്ടു മുൻപത്തെ ദിവസവും അവിടെ കൊണ്ടുപോയിരുന്നു. അവിടെ ഒരു പ്രായമായ സ്ത്രീ ഉണ്ടായിരുന്നു. വീട്ടിൽ എത്തിയതിന് പിന്നാലെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചു.

യുവതിയെയും ഭർത്താവ് നിർബന്ധിച്ച് കുടിപ്പിച്ചു. അതിന് ശേഷം അവർ പുറത്തേക്ക് പോയി. താൻ മുറിയിൽ കിടന്നപ്പോൾ വെള്ളമെടുക്കാൻ എന്നു പറഞ്ഞ് രണ്ട് പേർ അകത്തേക്ക് കടന്നുവന്നു. പുറത്ത് ഭർത്താവുമായി ചിലർ വഴക്കുണ്ടാക്കുന്നുണ്ടെന്നും അവിടേയ്ക്ക് ചെല്ലണമെന്നും അവർ പറഞ്ഞു. മകനുമായി പുറത്തേക്കിറങ്ങിയ തന്നെ വഴിയിൽ വച്ച് ഒരു ഓട്ടോയിലേക്ക് വലിച്ചു കയറ്റി പത്തേക്കർ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയെന്ന് യുവതി പറഞ്ഞു.

അവിടെ ഒരു കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തന്നെ ക്രൂരമായി ഉപദ്രവിച്ചു. സിഗരറ്റ് കൊണ്ട് തുടയിൽ കുത്തി. കവിളിൽ കടിച്ചു. വസ്ത്രം വലിച്ചു കീറി. മുഖത്ത് അടിച്ചതോടെ ബോധം പോയി. മകന്റെ കരച്ചിൽ കേട്ടാണ് പിന്നീട് ഉണരുന്നത്. മകനെ വീട്ടിലെത്തിച്ചിട്ട് തിരികെ വരാമെന്ന് പറഞ്ഞ് അവിടെ നിന്ന് ഓടി. വഴിയിൽ ഒരു ബൈക്കുകാരനെ കണ്ടപ്പോൾ കാര്യങ്ങൾ പറഞ്ഞു. അദ്ദേഹമാണ് ഒരു കാറിൽ വീട്ടിൽ എത്തിച്ചതെന്നും അവർ പറഞ്ഞു.

ALSO READ: പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കർത്തവ്യം; ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു കോടി വൃക്ഷത്തൈകള്‍ നടാനൊരുങ്ങി ആര്‍.എസ്.എസ്

ഭർത്താവ് മുൻപും ഉപദ്രവിച്ചിട്ടുണ്ട്. വീട്ടിലെത്തിയപ്പോൾ ഭർത്താവ് അവിടേയ്ക്ക് എത്തി. പൊലീസിൽ പരാതി നൽകരുതെന്ന് പറഞ്ഞു. ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നതാണ്. ഒരു മാസം മുൻപാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതി തിരികെ വീട്ടിലെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button