ദുബായ് • ട്രാന്‍സിറ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കുമെന്ന് യു.എ.ഇ സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെ ജൂണ്‍ 15 മുതല്‍ 16 നഗരങ്ങളിലേക്ക് കൂടി ബോയിംഗ് 777-300ER വിമാനങ്ങളില്‍ യാത്രാ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് ദുബായിയുടെ ഫ്ലാഗ്ഷിപ് എയര്‍ലൈനായ എമിറേറ്റ്സ്. മിക്ക രാജ്യങ്ങളിലും യാത്രാ നിയന്ത്രണങ്ങൾ നിലനില്‍ക്കുന്നതിനാല്‍, യാത്രയ്ക്ക് മുമ്പായി ഉപഭോക്താക്കള്‍ ഇക്കാര്യം പരിശോധിക്കണമെന്ന് എമിറേറ്റ്സ് ഓര്‍മ്മപ്പെടുത്തി.
ബഹ്‌റൈൻ, മാഞ്ചസ്റ്റർ, സൂറിച്ച്, വിയന്ന, ആംസ്റ്റർഡാം, കോപ്പൻഹേഗൻ, ഡബ്ലിൻ, ന്യൂയോർക്ക് ജെഎഫ്കെ, സിയോൾ, ക്വാലാലംപൂർ, സിംഗപ്പൂർ, ജക്കാർത്ത, തായ്‌പേയ്, ഹോങ്കോംഗ്, പെര്‍ത്ത്, ബ്രിസ്ബേന്‍ തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ എമിറേറ്റ്സ് ഡോട്ട് കോമിൽ അല്ലെങ്കിൽ ട്രാവൽ ഏജന്റുമാർ വഴി ബുക്കിംഗിനായി ലഭ്യമാണ്.
കൂടാതെ, ജൂൺ 8 മുതൽ മറ്റ് എമിറേറ്റ്സ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്റ്റുചെയ്യാൻ ആഗ്രഹിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള യാത്രക്കാർക്കായി കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ നിന്ന് എമിറേറ്റ്സ് വിമാന സർവീസുകൾ നടത്തും.
ഈ ഏറ്റവും പുതിയ പ്രഖ്യാപനത്തോടെ, ലണ്ടൻ ഹീത്രോ, ഫ്രാങ്ക്ഫർട്ട്, പാരീസ്, മിലാൻ, മാഡ്രിഡ്, ചിക്കാഗോ, ടൊറന്റോ, സിഡ്നി, മെൽബൺ, മനില എന്നിവിടങ്ങളിലേക്ക് നിലവിലുള്ള വിമാനങ്ങള്‍ ഉൾപ്പെടെ ദുബായിൽ നിന്ന് 29 നഗരങ്ങളിലേക്ക് എമിറേറ്റ്സ് യാത്രക്കാർക്ക് വിമാന സർവീസുകൾ വാഗ്ദാനം ചെയ്യുന്നു.
Post Your Comments