ഡൽഹി; ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനിലെ 20 ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു , ഡി.എം.ആര്.സി വാര്‍ത്താകുറിപ്പിലൂടെയാണ് വൈറസ് ബാധ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
എന്നാൽ ഡല്‍ഹിയില്‍ 23,500 കേസുകളില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് , ഇതില്‍ 10,228 കേസുകള്‍ കഴിഞ്ഞ 10 ദിവസത്തിനിടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ഇത് മൊത്തം കോവിഡ് കേസുകളുടെ 43.34 ശതമാനം വരും.
സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 38.8 ശതമാനം പരിശോധനാഫലങ്ങളും ഇവിടെ പോസിറ്റീവാണ്. ദശലക്ഷത്തിന് 506 എന്ന കണക്കിലാണ് ഇവിടെ പരിശോധന. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി -38.6 ശതമാനം, പരിശോധന ദശലക്ഷത്തിന് 517 തൊട്ടുപിന്നില്നില്ക്കുന്നു.
Leave a Comment