Latest NewsNewsIndia

അച്ഛനെ അവസാനമായി ഒരുനോക്ക് കാണാന്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്നും മകളെത്തി

ഇംഫാല്‍ : മരണമടഞ്ഞ അച്ഛനെ അവസാനമായി കാണാൻ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്നെത്തി മകള്‍. ആരോഗ്യവകുപ്പ് അധികൃതര്‍ അനുവദിച്ചത് പ്രകാരം മൂന്ന് മിനുട്ട് മൃതദേഹത്തിനരികില്‍ ഇരുന്ന് അനുശോചനമര്‍പ്പിച്ച് കണ്ണീരോടെ അവള്‍ മടങ്ങി. മണിപ്പൂരിലെ കാങ്‌പോകിയിലാണ് സംഭവം.

22 വയസ്സുകാരിയായ അഞ്ജലിയാണ് അച്ഛനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്.  ശ്രമിക് ട്രെയിനില്‍ ചെന്നൈയില്‍ നിന്നും മെയ് 25നാണ് അഞ്ജലി നാട്ടിൽ തിരിച്ചെത്തിയത്. പിന്നാലെ സര്‍ക്കാര്‍ സംവിധാനത്തില്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ആയിരുന്നു പിതാവിന്റെ മരണം. ആരോഗ്യവകുപ്പ് അധികൃതരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് അഞ്ജലി അച്ഛനെ കാണാൻ വീട്ടിൽ എത്തിയത്.

പിപിഇ കിറ്റ് അടക്കം എല്ലാ സുരക്ഷാമുന്‍കരുതലുകളും സ്വീകരിച്ചായിരുന്നു അഞ്ജലി എത്തിയത്.  മൃതദേഹത്തിന് അരികിലിരുന്ന് കണ്ണീർ പൊഴിച്ച അഞ്ജലിയെ ആശ്വസിപ്പിക്കാന്‍ ഉറ്റവര്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ സാധിച്ചില്ല. ഹൃദയഭേദകമായ കാഴ്ചയ്ക്കാണ് മരണവീട് സാക്ഷ്യം വഹിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button