Latest NewsNewsIndia

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്; മരണം 2710 ആയി

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് കോവിഡ് ബാധിതരുടെ എണ്ണം 77,793 ആയി. പുതുതായി 2933 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 123 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് 2710 പേരാണ് മരിച്ചത്.

ALSO READ: വനത്തിനു പുറത്തേക്ക് മണൽ കൊണ്ടുപോകുന്നതിനെ എതിർത്ത് വനം വകുപ്പ്; പമ്പയിൽ നിന്ന് മണലെടുപ്പ് തുടരുന്നു

മഹാരാഷ്ട്ര കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലാണ് ഏറ്റവുമധികം കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1373 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 27,256 ആയി ഉയര്‍ന്നു. 12,132 പേരാണ് ചികിത്സയിലുള്ളത്. കര്‍ണാടകയില്‍ 257 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 4320 പേര്‍ക്കാണ് കോവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചത്. 57 പേര്‍ മരിച്ചു. 2651 പേരാണ് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button