Latest NewsNewsGulfOman

ഒമാനിൽ രോഗം സ്ഥിരീകരിച്ചവർ 14000 കടന്നു

മസ്‌ക്കറ്റ് : ഒമാനിൽ 778 പേർക്ക് കൂടി വ്യാഴഴ്ച് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 265 പേര്‍ സ്വദേശികളും 513 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 14,316 ആയി. ഇതുവരെ 67 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 3451ആയി ഉയർന്നുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി വാർത്തകുറിപ്പിലൂടെ അറിയിച്ചു. സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുള്ള സുരക്ഷാ നടപടികള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നു അധികൃതർ വ്യക്തമാക്കി.

സൗദിയിൽ കോവിഡ് ബാധിച്ച് 32പേർ കൂടി വ്യാഴാഴ്ച മരിച്ചു. 1,975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 675 പേരും തലസ്ഥാന നഗരമായ റിയാദിലാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 611ഉം, രോഗം ബാധിച്ചവരുടെ എണ്ണം 93,157ഉം ആയതായി അധികൃതർ അറിയിച്ചു. 806 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 68,965 ആയി ഉയർന്നു. നിലവിൽ . 23,581 രോഗികളാണ് ചികിത്സയിലുള്ളത്. 1,381 പേരുടെ നില ഗുരുതരമാണ്. 8,87,209 കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് പൂർത്തിയാക്കിയതെന്നും, രാജ്യത്തിന്റെ 171 പ്രദേശങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

Also read : കോവിഡ് 19 : നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,649 പേരിൽ നടത്തിയ പരിശോധനയിൽ 1,581 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മരണങ്ങൾ ഒന്നും സംഭവിച്ചില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,741 ആയി. 45പേരാണ് ഇതുവരെ മരിച്ചത്. 1,926 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 39,468 ആയി ഉയര്‍ന്നു.നിലവിൽ 24,228പേരാണ് ചികിത്സയിലുള്ളത്. . 239 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 2,41,086പേർ പരിശോധനക്ക് വിധേയമായി.

കുവൈറ്റിൽ 99 ഇന്ത്യക്കാർ ഉൾപ്പെടെ 562 പേർക്ക്​ കൂടി വ്യാഴഴ്ച കോവിഡ്​ സ്ഥിരീകരിച്ചു. 6 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 236ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29921 ആയി. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8889ലെത്തി. 1473 പേർ കൂടി സുഖം പ്രാപിച്ചതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 17223 ആയി ഉയർന്നു. നിലവിൽ 12462 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 184 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 148 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 54 പേർക്കും അഹമ്മദിയിൽ നിന്നുള്ള 200 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർക്കും ജഹറയിൽ നിന്നുള്ള 105 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button