Latest NewsNewsIndia

രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിതൻ ചികിത്സ ലഭിക്കാതെ മരിച്ചെന്ന ആരോപണവുമായി മകൾ

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിതൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. സൗത്ത് ഡൽഹി ഗ്രേറ്റർ കൈലാഷ് സ്വദേശി അമർ പ്രീതാണ് പിതാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി വ്യക്തമാക്കി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ട്വീറ്റ് ചെയ്തത്.

സൗത്ത് ഡൽഹി ഗ്രേറ്റർ കൈലാഷ് സ്വദേശിയായ 68 വയസുകാരൻ കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിലാണ് ആരോപണം ശക്തമായിരിക്കുന്നത്. ഇന്നലെ രാവിലെയാണ് മകൾ അമർ പ്രീതി ആദ്യ ട്വീറ്റ് ചെയ്‌തത്. ‌ എല്‍.എന്‍.ജി.പി ആശുപത്രിയിൽ എട്ടുമണിയോടെ എത്തിയതാണെന്നും ഇതുവരെ ചികിത്സ ലഭിച്ചില്ലെന്നും സഹായിക്കണമെന്നും ആയിരുന്നു ട്വീറ്റ്. ചികിത്സ ലഭിച്ചില്ലെന്നും 9 മണിക്ക് പിതാവ് മരിച്ചതായും രണ്ടാം ട്വിറ്ററിൽ പറയുന്നു.

കുടുംബാംഗങ്ങളുടെ പരിശോധന അടക്കമുള്ളവ വൈകുകയാണെന്നും സഹായം ആവശ്യമാണെന്നും വ്യക്തമാക്കി വൈകുന്നേരം വീണ്ടും അമർ പ്രീത് ട്വീറ്റ് ചെയ്തിട്ടുണ്ട് . എന്നാൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ആശുപത്രിയിൽ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു എന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അമർ പ്രീതിനെ കൂടാതെ സമാന അനുഭവം വ്യക്തമാക്കി നിരവധി പേർ  രംഗത്തെത്തിയതോടെ സംഭവം വിവാദമായിരിക്കുകയാണ്. തുടർന്ന് ആശുപത്രിയിലെത്തുന്ന രോഗികളെ നിർബന്ധമായും പരിശോധിക്കണമെന്ന് നിർദേശിച്ച് ഡൽഹി സർക്കാർ പുതിയ ചികിത്സാ മാർഗ്ഗരേഖ പുറത്തിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button