Latest NewsKeralaNews

വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു; ബന്ധുവിനെതിരേ കേസ്

വേങ്ങര : വീട്ടിൽ കിടന്നിരുന്ന വാഹനങ്ങൾ കത്തിച്ചതായി പരാതി. വലിയോറ ചെനക്കൽ അബ്ദുൽജലീലിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറുമാണ് കത്തിച്ചത്. സംഭവത്തിൽ ഇയാളുടെ  സഹോദരീഭർത്താവ് തിരൂരങ്ങാടി കുറ്റിയിൽ അബ്ദുസമദിനെതിരേ വേങ്ങര പോലീസ് കേസെടുത്തു.

വ്യാഴാഴ്ച പുലർച്ചെയാണ് അബ്ദുസമദ് വാഹനങ്ങൾ കത്തിച്ചത്. മതിൽ ചാടിക്കടന്ന് എത്തിയ അബ്ദുസമദ്  കൈയിൽ കരുതിവെച്ച ഇന്ധനമൊഴിച്ച് കാറും സ്‌കൂട്ടറും കത്തിക്കുന്ന ദൃശ്യങ്ങൾ സി.സി.ടിവിയിൽ പതിഞ്ഞിരുന്നു. എട്ടുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം ജലീലിന്റെ ബന്ധുവായ പറങ്ങോടത്ത് മുസ്തഫയുടെ കടയിൽ പുറത്തുവെച്ച സാധനങ്ങളും ഇയാൾ രാത്രിയിൽ നശിപ്പിച്ചതായും പരാതിയുണ്ട്. മേയ് 27-ന് രാത്രിയിൽ വേങ്ങര കച്ചേരിപ്പടിയിലുള്ള കച്ചേരിപ്പടി ഹാർഡ്‌വെയേഴ്‌സിൽ പുറത്തുസൂക്ഷിച്ചിരുന്ന എട്ടു ജലസംഭരണികളാണ് അബ്ദുസമദ് നശിപ്പിച്ചത്. സംഭവത്തിൽ അൻപതിനായിരം രൂപയുടെ നഷ്ടമുണ്ട്. ഇരു സംഭവങ്ങളിലും കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button