Latest NewsKeralaNattuvarthaNews

കഞ്ചാവ് മാഫിയ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; 8 പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം; വെഞ്ഞാറമൂട് വെട്ടുവിള കോളനിയില്‍ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 8 പേര്‍ കൂടി അറസ്റ്റില്‍, വെട്ടുവിള പുത്തന്‍വീട്ടില്‍ ഷാരു (20), തൈക്കാട് ലക്ഷം വീട് കോളനിയില്‍ ശ്രീരാജ് (ചന്തു, 20), കുടവൂര്‍ കല്ലുവെട്ടാങ്കുഴി വീട്ടില്‍ അരുണ്‍ (ചിഞ്ചു -22), തൈക്കാട് മുളംകുന്നില്‍ ലക്ഷം വീട്ടില്‍ ശ്രീനാഥ് (നന്ദു -20), വയ്യേറ്റ് ലക്ഷം വീട് കോളനിയില്‍ മനീഷ് (27), വെട്ടുവിള പുത്തന്‍വീട്ടില്‍ വിഷ്ണു (സണ്ണി -20), ഊറുപൊയ്ക മങ്കാട്ടു മൂല എസ്.എസ് ഭവനില്‍ സുധീഷ് ( ഉണ്ണി – 27), മണിക്ക മംഗലം വെട്ടുവിള പുത്തന്‍ വീട്ടില്‍ ഷൈന്‍ (23) എന്നിവരെയാണ് റൂറല്‍ എസ്.പിയുടെ ഷാഡോ പൊലീസും വെഞ്ഞാറമൂട് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

കൂടാതെ കഴിഞ്ഞ ദിവസം ഒരാള്‍ അറസ്റ്റിലായിരുന്നു, ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളക്കാട് സായി ഗ്രാമത്തിനു സമീപത്തെ കേന്ദ്രത്തില്‍ നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്, മാരിയം വെട്ടു വിളയിലാണ് കഞ്ചാവ് മാഫിയ കഴിഞ്ഞ ശനിയാഴ്ച ആക്രമണം നടത്തിയത്, വെട്ടുവിള വീട്ടില്‍ ലീല (44), വെട്ടുവിള വീട്ടില്‍ മനീഷ് (32), വെട്ടുവിള മൂക്കംപാല വിള വീട്ടില്‍ ശരത്ചന്ദ്രന്‍ (35), മാരിയത്തു വീട്ടില്‍ സുനില്‍ (38), മാരിയത് വീട്ടില്‍ സുരേഷ് (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്, സാരമായ പരിക്കുകളാണ് പലർക്കും ഇവരുടെ അക്രമത്തിൽ പറ്റിയത്.

തിരുവനന്തപുരത്ത് വെഞ്ഞാറമൂട് കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടത്തിന് നേതൃത്വം നല്‍കുന്ന സംഘമാണ് ആക്രമണം നടത്തിയത്, കഞ്ചാവ് വില്പന എതിര്‍ത്തവരെയാണ് ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button