ജയ്പൂർ : 15 വയസുകാരിയായ തന്റെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗർഭിണിയായ യുവതി ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ സിഖാറിലാണ് സംഭവം.
എട്ടാം ക്ലാസ് വിദ്യാർഥിയായ സഹോദരിയെ ഈയിടെയായിരുന്നു 28കാരിയായ യുവതി വീട്ടിലേക്ക് കൊണ്ടുവന്നത്. സംഭവ ദിവസം മദ്യലഹരിയിൽ ആയിരുന്ന ഇവരുടെ ഭർത്താവ് സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും കോടാലി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വീടിന് പുറകിൽ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു.
തുടർന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഒമ്പത് മാസം ഗർഭിണിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജയ്പൂർ ഐജി പറഞ്ഞു. യുവതിക്ക് അഞ്ചു വയസുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്.
Post Your Comments