സാന്റിയാഗോ : ശക്തമായ ഭൂചലനം അനുഭപ്പെട്ടു. ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലിയിൽ ബുധനാഴ്ച പുലർച്ചെ റിക്ടർ സ്കെയ്ലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (ജി.എഫ്.സെഡ്) അറിയിച്ചു.
സാൻ പെഡ്രോ ഡി അറ്റകാമയിൽ നിന്ന് 62 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് പ്രഭവകേന്ദ്രം. 145 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ആളപായമോ, പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല
Post Your Comments