Latest NewsKeralaFootballNewsSports

മനസ് മരവിപ്പിക്കുന്ന ക്രൂരത; ലോഗോയിലെ കൊമ്പന്റെ ചിത്രം മറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി : പാലക്കാട് ഗര്‍ഭിണിയായ കാട്ടാനയെ കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തെ അപലപിച്ച് ഐ.എഎസ്.എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ്. തങ്ങളുടെ ലോഗോയിലുള്ള ആനയുടെ ചിത്രം മറച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിഷേധിച്ചത്. അതോടൊപ്പം ഒരു കുറിപ്പും ബ്ലാസ്റ്റേഴ്സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മനസ് മരവിപ്പിക്കുന്ന ക്രൂരതയെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് സംഭവത്തെ വിശേഷിപ്പിച്ചത്.

 

‘ആരേയും ഉപദ്രവിക്കാത്ത ഒരു മൃഗത്തോട് ചിലര്‍ ചെയ്ത ക്രൂരതയെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വേദനിച്ചു. ദൗര്‍ഭാഗ്യവശാല്‍ ഗര്‍ഭിണിയായ ആനയ്ക്ക് പടക്കം ഭക്ഷണമായി നല്‍കുന്നത് രസകരമാണെന്ന് ചിലര്‍ കരുതിയതോടെ അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചരിഞ്ഞത്. ഒരു സംസ്ഥാനത്തെ എല്ലാവരുടെയും അറിവിന്റെയും വിശ്വസ്തതയുടെയും അവബോധത്തിന്റെയും പ്രതീകമായ ആന ദശാബ്ദങ്ങളായി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ഈ പ്രവര്‍ത്തിയെ എല്ലാവരും അപലപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്’, ബ്ലാസ്റ്റേഴ്‌സ് കുറിച്ചു.

തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറയിലെ വെള്ളിയാറില്‍. 15 വയസ്സ് തോന്നിക്കുന്ന പിടിയാന മേയ് 27-നാണ് ചരിഞ്ഞത്. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button