ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് മുതല്‍ അധ്യാപികമാരെ അവഹേളിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. പെണ്ണ് എന്ത് എഴുതിയാലും ലൈക്ക് കിട്ടുമെന്ന് പറയുന്നത് പോലെ തന്നെ അവളെ അപമാനിക്കുവാനും വെര്‍ബല്‍ റേപ്പ് വരെ ചെയ്യുന്നവര്‍ ഓണ്‌ലൈനിലും ഉണ്ട്. രണ്ടും സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ അനുഭവിക്കുന്നുണ്ട്. വൈറല്‍ ആകുവാന്‍ മാത്രമല്ല അവരെ വാരി അപമാനിച്ചു പിഴിഞ്ഞു ഉണക്കി വെര്‍ബല്‍ റേപ്പ് വരെ ചെയ്തു അസ്വദിക്കുന്നവരും ഇവിടെ ഓൺലൈനിൽ ഉണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ വ്യക്തമാക്കുന്നു.
Read also: ഫസ്റ്റ് ബെൽ; ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കുമൊ? ഹൈക്കോടതിയിൽ എത്തിയ ഹർജി ഇന്ന് പരിഗണനയിൽ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സ്ത്രീകളാണെന്ന് പറഞ്ഞു ഒരു കമ്പിൽ സാരി ചുറ്റിയാൽ മതി ചിലർ പീഡിപ്പിക്കും എന്ന് പണ്ട് മുതൽ കേൾക്കുന്ന ഒരു പറച്ചിലാണ്.
ദിവസേന ബസ്സിലും, ട്രെയിനിലും, വഴിയിലും പൊതുയിടങ്ങളിലും അങ്ങനെ പല സ്ഥലത്തും സ്ത്രീയായി ജനിച്ചവർ അത് അനുഭവിച്ചിട്ടുമുണ്ടാകും. ഇല്ലെങ്കിൽ ഒരു നോട്ടം കൊണ്ടെങ്കിലും അങ്ങനെ തോന്നിയവർ ഉണ്ടാകും.
ഓണ്ലൈനിലും സ്ഥിതി മറ്റൊന്നല്ല. പെണ്ണ് എന്ത് എഴുതിയാലും ലൈക്ക് കിട്ടുമെന്ന് പറയുന്നത് പോലെ തന്നെ അവളെ അപമാനിക്കുവാനും വെർബൽ റേപ്പ് വരെ ചെയ്യുന്നവർ ഓണ്ലൈനിലും ഉണ്ട്.
രണ്ടും സ്ത്രീകൾ സോഷ്യൽ മീഡിയയിൽ അനുഭവിക്കുന്നുണ്ട്. വൈറൽ ആകുവാൻ മാത്രമല്ല അവരെ വാരി അപമാനിച്ചു പിഴിഞ്ഞു ഉണക്കി വെർബൽ റേപ്പ് വരെ ചെയ്തു അസ്വദിക്കുന്നവരും ഇവിടെ ഓണ്ലൈനിൽ ഉണ്ട് .
അതാണ് ഇവിടെ ആ ടീച്ചര്മാരും അനുഭവിച്ചത്. ഒരു സ്ത്രീയെ കണ്ടാൽ ചിലർക്ക് ലിംഗം കൊണ്ടേ ചിന്തിക്കുവാൻ സാധിക്കു. ടീച്ചർ ആണെന്ന് പോലും ബോധമില്ലാതെ “ഒരു കളി തരുമോ മോളുസെ” എന്നു വരെ ചോദിച്ചു ചിലർ.
ഓണ്ലൈനിൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയേണ്ടതുണ്ട്. കർശന നടപടി കൈ കൊള്ളേണ്ടതുണ്ട്.
ഇന്ന് ഇത് അനുഭവിച്ചത് ഒരു ടീച്ചർ ആണെങ്കിൽ നാളെയത് ഞാനോ നിങ്ങളോ നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളോ ആകാം. ആരുമാകാം.
ഡോ. ഷിനു
Post Your Comments