Latest NewsKeralaNews

ഫസ്റ്റ്‌ബെൽ’; കൈറ്റ് വിക്ടേഴ്‌സിലെ പുതിയ ക്ലാസുകളുടേ ടൈംടേബിൾ പുറത്തു വിട്ട് സർക്കാർ

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിലെ പുതിയ ക്ലാസുകളുടേ ടൈംടേബിൾ പുറത്തു വിട്ട് കേരള സർക്കാർ ‘ഫസ്റ്റ്‌ബെൽ’ പദ്ധതിയിലെ പുതിയ ക്ലാസുകളുടെ സംപ്രേഷണം തിങ്കളാഴ്ച മുതലാണ് ആരംഭിക്കുന്നത്. വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ലഭിച്ചത്.

ചില ക്ലാസുകൾ 40 ലക്ഷത്തിലധികം പേർ കാണുകയുണ്ടായി. ഇന്ത്യയ്ക്ക് പുറത്ത് ഗൾഫ് നാടുകളിലും അമേരിക്ക,യൂറോപ്പ് ഭൂഖണ്ഡങ്ങളിൽ നിന്നും ക്ലാസുകൾ കാണുകയുണ്ടായി. വിക്ടേഴ്‌സ് വെബിൽ 27 ടെറാബൈറ്റ് ഡൗൺലോഡ് ഒരു ദിവസം നടന്നു. ഫേസ്ബുക്കിൽ വരിക്കാർ പത്തുലക്ഷത്തോളമായി. പ്ലേ സ്റ്റോറിൽ നിന്നും 16.5 ലക്ഷംപേർ വിക്ടേഴ്‌സ് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തു. ആദ്യ ക്ലാസുകളുടെ ഫീഡ്ബാക്കനുസരിച്ച് ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകൾ എഴുതിക്കാണിക്കാനും, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാ ക്ലാസുകളിൽ മലയാള വിശദീകരണം നൽകാനും കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്താനും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ്, സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.

ALSO READ: ഇന്ത്യൻ പതാക കത്തിക്കണമെന്ന് ആഹ്വാനം ചെയ്ത മലയാളി യുവാവിന്റെ ഫേസ്‌ബുക്ക് ലൈവിൽ പൊങ്കാല

കൈറ്റ് വിക്ടേഴ്‌സ് ചാനലിന് പുറമെ ഫേസ്ബുക്കിൽ victerseduchannel ൽ ലൈവായും, യുട്യൂബിൽ itsvictersവഴിയും ക്ലാസുകൾ കാണാം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസുകളിൽ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകൾക്ക് നിലവിലുള്ളതുപോലെ ശനി, ഞായർ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാൻ കഴിയാത്ത കുട്ടികൾക്ക് പിന്നീട് വെബിൽ നിന്നും, ഓഫ്‌ലൈനായി ഡൗൺലോഡ് ചെയ്തും ക്ലാസുകൾ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button