Latest NewsKeralaNews

4 ദിവസമായി ഒരേ നിൽപ്പിൽ കാട്ടിൽ കയറാതെ മറ്റൊരു ആനയും അവശ നിലയിൽ

കരുവാരകുണ്ട് : കൽക്കുണ്ട് ആർത്തലക്കുന്നിൽ കോളനിക്കു സമീപം വ്യക്തിയുടെ റബർത്തോട്ടത്തിൽ 4 ദിവസമായി നിലയുറപ്പിച്ച മോഴയാന അവശ നിലയിൽ. ആനയെ കാട്ടിലേക്കു കയറ്റിവിടാൻ വനപാലകർ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ തടഞ്ഞു. രാത്രിയിൽ ആനയ്ക്കു കാവൽ ഉണ്ടാകുമെന്നും ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ അരുൺ സക്കറിയ ഇന്ന് സ്ഥലത്തെത്തി ആനയുടെ രോഗനിർണയം നടത്തുമെന്നും റേഞ്ച് ഓഫിസർ അജയ്ഘോഷ് അറിയിച്ചതിനെത്തുടർന്നാണ് ജനം പിരിഞ്ഞുപോയത്.

2 ആഴ്ചയോളമായി കമ്പിപ്പാലത്തും കൽക്കുണ്ടിലും ആർത്തലയിലും നാശം വിതച്ചത് ഈ ആനയാണെന്നു സംശയിക്കുന്നു. ആന അസുഖം ബാധിച്ച് അവശനായതാണെന്നു സംശയിക്കുന്നു. അടുത്തേക്ക് ചെല്ലുമ്പോൾ ദുർഗന്ധവുമുണ്ട്. പടക്കം പൊട്ടിച്ചും മറ്റും ആനയെ വനത്തിലേക്കു കയറ്റാൻ ശ്രമിച്ചാലും പോകാൻ ആനയ്ക്കു ശേഷിയില്ല.

തുടർന്ന് സൈലന്റ് വാലി ഡപ്യൂട്ടി റേ‍ഞ്ച് ഓഫിസർ എ.എം.മുഹമ്മദ് ഹാഷിമിന്റയും കരുവാരകുണ്ട് ഡപ്യൂട്ടി റേഞ്ച് ഓഫിസർ ശശികുമാർ ചെങ്കൽവീട്ടിലിന്റെയും നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button