Latest NewsNewsIndia

കോവിഡ്ബാധിച്ച് ചികിത്സയിലായിരുന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ രോഗമുക്തി നേടി

മുംബൈ : കോവിഡ്ബാധിച്ച് ചികിത്സയിലായിരുന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ രോഗ മുക്തനായി. കഴിഞ്ഞ മാസമാണ് അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചത്. രോഗത്തില്‍ നിന്ന് മോചിതനായ ചവാന്‍ ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ടു.

മെയ് 25-നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മഹരാഷ്ട്രയിലെ മറ്റൊരു മന്ത്രിയും എന്‍സിപി നേതാവുമായ ജിതേന്ദ്ര അഹ്വാദിനും നേരത്തെ കോവിഡ് ബാധിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹവും രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ ഇതുവരെ 74860 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2587 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button