KeralaLatest NewsIndia

‘സ്വന്തം പാർട്ടിക്കാരെക്കൊണ്ട് കുത്തിനിറച്ചു സഹകരണ സ്ഥാപനങ്ങളെ സിപിഎമ്മിന്റെ ഉപഗ്രഹമാക്കുന്ന തന്ത്രത്തിൽ പൊലിഞ്ഞത് ഒരു പാവപ്പെട്ട കളക്ഷൻ ഏജന്റിന്റെ ജീവൻ ‘ – കുമ്മനം രാജശേഖരൻ

സിപിഎമ്മുകാരായ ജീവനക്കാരുടെ മുമ്പിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ചാണ് മരിച്ചതെങ്കിൽ ആരും സഹായിക്കാൻ എത്താതിരുന്നത് എന്തുകൊണ്ട് ? പുറമെ നിന്ന് ആരെയും സംഭവം കഴിഞ്ഞിട്ടും പോലീസ് എന്തുകൊണ്ട് കടത്തി വിട്ടില്ല ?

കൊല്ലം: പരവൂരിന് സമീപത്തെ സഹകരണബാങ്ക് ഓഫീസിനുള്ളിൽ കളക്ഷൻ ഏജന്റ് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ. പൂതക്കുളം സ്വദേശി സത്യവതിയാണ് തീകൊളുത്തി മരിച്ചത്. പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലാണ് സംഭവം.വർഷങ്ങളായി കളക്ഷൻ ഏജന്റായി ജോലി ചെയ്യുന്ന സത്യദേവിയെ സ്ഥിരപ്പെടുത്തുന്നതിനെ ചൊല്ലി തർക്കവും കോടതി നടപടികളും നടന്നുവന്നിരുന്നതാണ്.

സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ ബാങ്ക് സ്ഥിരപ്പെടുത്തുകയുണ്ടായി. ഇതിനെതിരെ സത്യദേവി ഹൈക്കോടതിയെ സമീപിച്ചു. അനുകൂല വിധി നേടിയെങ്കിലും സ്ഥിരപ്പെടുത്തിയ ജീവനക്കാരൻ ഹൈക്കോടതിയിൽ നിന്നും ഇതിന് സ്റ്റേ ഉത്തരവ് വാങ്ങി. ഇതിന്റെ പ്രതിഷേധത്തിലാണ് സത്യദേവി കഴിഞ്ഞ ദിവസം പെട്രോളുമായി ബാങ്കിലേക്ക് എത്തിയത്.ജീവനക്കാരുമായി സംസാരിച്ചു നിൽക്കുന്നതിനിടയിലാണ് പെട്രോൾ ശരീരത്തേക്ക് ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിൽ ഇവരുടെ വീട് സന്ദർശിച്ച ശേഷമാണ് കുമ്മനം രാജശേഖരൻ പ്രതികരണം നടത്തിയത്. അദ്ദേഹത്തിന്റെ പ്രതികരണം :

ഇരുപത് വർഷം ജോലിചെയ്തിട്ടും സ്ഥിരപ്പെടുത്താത്തതുമൂലം കഷ്ടത അനുഭവിക്കേണ്ടി വന്ന പാവപ്പെട്ട ഒരു കളക്ഷൻ ഏജന്റായ സത്യദേവിയമ്മ അതി ദാരുണമാം വിധം മരണപ്പെട്ട സംഭവം കൊല്ലം പൂതക്കുളം പ്രദേശത്തെയാകെ നടുക്കിയിട്ടുണ്ട്. ഹൈക്കോടതിയും സഹകരണ രജിസ്ട്രാറും സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും സിപിഎം ഭരിക്കുന്ന പൂതക്കുളം സർവ്വീസ് സഹകരണ ബാങ്കിന്റെ അധികാരികൾ അനങ്ങിയില്ല. മാത്രമല്ല വളരെ ജൂനിയറായി പണിയെടുത്ത മറ്റൊരു കളക്ഷൻ ഏജന്റിനെ സിപിഎം കാരിയായതുകൊണ്ട് മാത്രം സ്ഥിരപ്പെടുത്തുകയും ചെയ്തു.

സ്വന്തം പാർട്ടിക്കാരെക്കൊണ്ട് കുത്തിനിറച്ചു സഹകരണ സ്ഥാപനങ്ങളെ സിപിഎമ്മിന്റെ ഉപഗ്രഹമാക്കുന്ന തന്ത്രമാണ് ഇവിടെയും നടന്നത്. സത്യദേവിയമ്മ എങ്ങനെ മരണപ്പെട്ടുവെന്നതിൽ ഒട്ടേറെ ദുരൂഹതകൾ അവശേഷിക്കുന്നു. സിപിഎമ്മുകാരായ ജീവനക്കാരുടെ മുമ്പിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ചാണ് മരിച്ചതെങ്കിൽ ആരും സഹായിക്കാൻ എത്താതിരുന്നത് എന്തുകൊണ്ട് ? പുറമെ നിന്ന് ആരെയും സംഭവം കഴിഞ്ഞിട്ടും പോലീസ് എന്തുകൊണ്ട് കടത്തി വിട്ടില്ല ?

സിസിടീവി ക്യാമറാ ദൃശ്യങ്ങൾ എന്തുകൊണ്ട് പരിശോധിക്കുന്നില്ല ? ബാങ്കിലുണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങൾ എന്തുകൊണ്ട് ഉപയോഗിച്ചില്ല ? ആത്മഹത്യയോ കൊലപാതകമോ ? ഈ വക സംശയങ്ങളാണ് ബാക്കിനിൽക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് പരമാവധി സ്ഥാനങ്ങളിൽ സ്വന്തക്കാരെ നിയമിക്കാനുള്ള തിരക്കിട്ട ശ്രമങ്ങൾ സിപിഎം നടത്തിവരികയാണ്. ഗവ: – പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റർ തസ്തികയിൽ 920 ഒഴിവുകൾ നികത്തുന്നില്ല. സിപിഎമ്മുകാരായവരെ നിബന്ധനകൾ ലംഘിച്ച് ഹെഡ് മാസ്റ്റർമാരായി നിയമിക്കാൻ പോവുകയാണ്.

പാർട്ടിയുടെ നിയമന മാഫിയയാണ് പൂതക്കുളത്തും പ്രവർത്തിച്ചത്. ഈ കുടില നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് സത്യദേവിയമ്മ. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഒരു വിദഗ്ധ അന്വേഷണം അനിവാര്യമായിരിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button