തിരുവനന്തപുരം: ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തു പോകുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ പ്രത്യേക ഉപകരണവുമായി മലയാളിയുടെ ഐ.ടി സ്റ്റാര്ട്ടപ്പ് കമ്പനി. കോവിഡുമായി ബന്ധപെട്ട് ക്വാറന്റീനില്‍ കഴിയുന്നവര്‍ കറങ്ങി നടക്കുന്നുണ്ടോയെന്ന് ഇനി മുതൽ കൃത്യമായി അറിയാൻ സാധിക്കും. ചെന്നൈയിലെ ട്രാക്ക് വേവെന്ന കമ്പനി വികസിപ്പിച്ച റിസ്റ്റ് ബാന്‍ഡ് കോവിഡ് രോഗികള്‍ ഏറെയുള്ള സൗദി അറേബ്യയും യു.എ.ഇയും ഉപയോഗിച്ചുതുടങ്ങി.
കേരളത്തിനു പുറത്തു നിന്ന് മടങ്ങിവന്നവര്‍ ക്വാറന്റീന്‍ ലംഘിച്ചു പുറത്തിറങ്ങുന്നുണ്ടോയെന്നത് പരിശോധിക്കാനാണ് പെട്രോളിങ് സംഘം. വന്‍തോതില്‍ പൊലീസുകാരുടെ സേവനവും പണച്ചെലവുമുള്ള ഇത്തരം രീതിക്കു മറുപടിയായിട്ടാണ് ഈ വാച്ച്. ക്വാറന്റീല്‍ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് വാച്ച് കയ്യില്‍കെട്ടിയാല്‍ പിന്നെ എവിടെ പോയാലും ബന്ധപെട്ട ഉദ്യോഗസ്ഥര്‍ക്കു വിവരം കിട്ടും.
നിശ്ചിത സമയത്തിലധികം വാച്ച് അഴിച്ചുവച്ചാലും അലാം മുഴങ്ങും.സ്റ്റിറിലൈസ് ചെയ്തു പുനരുപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ പുതിയതായി ക്വാറന്റീനിലേക്കു വരുന്നവര്‍ക്കും ഉപയോഗിക്കാം.സര്‍ക്കാര്‍ സര്‍വറുമായി മാത്രം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഡേറ്റ പുറത്തുപോകുമെന്ന പേടിയും വേണ്ട.നിലവില്‍ യു.എ.ഇ. ,സൗദി അറേബ്യ എന്നിവടങ്ങളില്‍ റിസ്റ്റ് ബാന്‍ഡ് ഉപയോഗിക്കുന്നുണ്ട്. തമിഴ്നട് സര്‍ക്കാരുമായി കമ്പനി ചര്‍ച്ചയിലുമാണ്.
Post Your Comments