Latest NewsIndiaNews

വിർച്വൽ രൂപത്തിൽ ഇന്ത്യ – ആസ്ട്രേലിയ ഉച്ചക്കോടി; നിർണായക ചർച്ചയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ രൂപത്തിൽ ഇന്ത്യ – ആസ്ട്രേലിയ ഉച്ചക്കോടി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും വിഡിയോ കോൺഫറൻസിംഗ് വഴി ഉച്ചകോടിയിൽ പങ്കെടുത്തു. ഇതാദ്യമായാണ് നരേന്ദ്രമോദി വിഡിയോ കോൺഫറൻസിംഗ് വഴി ഉഭയകക്ഷി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഇന്ത്യ ഓസ്‌ട്രേലിയ ബന്ധം സമഗ്ര തന്ത്ര പ്രധാന തലത്തിലേക്ക് ഉയർന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്തോ പസഫിക് മേഖലയിൽ ഇന്ത്യയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഉച്ചക്കോടിയുടെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിഷ്കാര നടപടികളുടെ ഫലം വൈകാതെ കണ്ടു തുടങ്ങുമെന്നും മോദി പറഞ്ഞു. നിലവിലെ കൊവിഡ് പ്രതിസന്ധി അവസരമാക്കി മാറ്റാൻ ശ്രമിക്കുകയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.

ALSO READ: മ​ദ്യ ല​ഹ​രി​യി​ല്‍ വീണ്ടും കൊലപാതകം; യുവാവ് സു​ഹൃ​ത്തി​നെ അ​ടി​ച്ചു കൊന്നു

ഇന്തോ പസഫിക് മേഖലയിൽ സേനകൾക്ക് പരസ്പരം സൗകര്യങ്ങൾ ഒരുക്കുന്ന കരാറിന് രൂപം നല്കും. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ഉലയുമ്പോഴാണ് ഇന്തോ പസഫിക് മേഖലയിൽ ഓസ്‌ട്രേലിയയുമായി സൈനിക സഹകരണത്തിനുള്ള നീക്കം ഇന്ത്യ ശക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button