ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 9304 പേര്‍ക്ക്. ഒരു ദിവസത്തിനിടെ ഇത്രയധികം രോഗബാധിതര്‍ ഇതാദ്യമാണ്. 260 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 6075 ആയി. ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് 2,16,919 പേര്‍ക്കാണ്. 1,06,737 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,04,107 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ ആകെ രോഗബാധിതര്‍ മുക്കാല്‍ ലക്ഷത്തോളമായി. 2587 പേര്‍ മരിക്കുകയും ചെയ്തു.
Post Your Comments