Latest NewsUAENewsGulf

ദ്വീപില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ അപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

അബുദാബി: യുഎഇയിലുണ്ടായ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മുസഫ കേന്ദ്രമായ നെയ്തില്‍സ് എക്‌സ്‌പെര്‍ട്‌സ് മാന്‍പവര്‍ സര്‍വിസസ് കമ്പനിയിലെ ജീവനക്കാരനായ കൊല്ലം തൃക്കാരുവ പ്രാക്കുളം നെടിയത്ത് യേശുദാസന്‍ മാത്യുവിന്റെ മകന്‍ യേശുദാസ് ലാലു(52) ആണ്  മരിച്ചത്.  സാദിയാത്ത് ദ്വീപിൽ ചൊവ്വാഴ്ച രാവിലെ 9.30യ്ക്ക് നിര്‍മ്മാണ പ്രവർത്തനങ്ങൾ നടക്കവേ പൈലിങ് ഫൗണ്ടേഷന്‍ ജോലിക്കിടെയായിരുന്നു  അപകടം.

Also read : കുവൈത്തിൽ ഇന്ന് 562 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു ​; 6 മരണം

ഗുരുതരമായി പരിക്കേറ്റ മറ്റൊരു ജീവനക്കാരൻ തമിഴ്‌നാട് നാഗപട്ടണം സ്വദേശി സമ്പന്തമിന്റെ മകന്‍ അമ്പഴകനെ(30) അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു.. വിദഗ്ധ ചികിത്സയ്ക്കായി അമ്പഴകനെ( ബുധനാഴ്ച അബുദാബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. അബുദാബി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. യേശുദാസിന്റെ മൃതദേഹം അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: രജില, മക്കള്‍: സിനി സലോമി, സിജി സലോമി.

shortlink

Related Articles

Post Your Comments

Related Articles


Back to top button