തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഇന്ന് മമതനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും കേന്ദ്രത്തിന് കേരളം നിലപാട് അറിയിക്കുക.
ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇതിനകം ശക്തമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ തുറന്നാലും സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായി ഉറപ്പാക്കിയാകും അനുമതി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും മതമേലദ്ധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തുക.
ALSO READ: വൻ അട്ടിമറി ശ്രമം; റെയിൽവേ ട്രാക്കിൽ സാമൂഹിക വിരുദ്ധർ മെറ്റലുകൾ കുത്തിനിറച്ചതായി കണ്ടെത്തി
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന് ശേഷം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് അവസാനം വ്യക്തമാക്കിയിരുന്നു. മതനേതാക്കളുമായി ചര്‍ച്ച ചെയ്‌തേ അന്തിമ തീരുമാനമെടുക്കൂ എന്നും അദേഹം അന്ന് പറഞ്ഞിരുന്നു.
Post Your Comments