കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും ജനങ്ങളും ശ്ലാഘനീയമായ നിലയിലാണ് കോവിഡിനെ നേരിടുന്നതെന്ന് സീതാറാം യെച്ചൂരി . രോഗവ്യാപനം നിയന്ത്രണവിധേയമാക്കിയശേഷം കേരളം ഇപ്പോള്‍ ശ്രമിക്കുന്നത് വിദേശത്തുനിന്നും രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍നിന്നും മടങ്ങിവരുന്നവര്‍ വഴി ഉണ്ടായേക്കാവുന്ന രണ്ടാംവ്യാപനത്തിന് തടയാനാണ്. ‘കേരള മോഡല്‍’ രാജ്യാന്തരതലത്തില്‍ അംഗീകാരം നേടി. ഈ അനുഭവത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കേന്ദ്രം തയ്യാറാകുന്നില്ല.
‘കേരള മോഡലിനെ’ ഇടതുപക്ഷത്തില്‍നിന്ന് വേര്‍തിരിക്കാനാകില്ലെന്നും യെച്ചൂരി പ്രതികരിച്ചു. ഇ എം എസിന്റെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലംമുതല്‍ ഇടതുപക്ഷം നല്‍കിയ സംഭാവനയാണ് കേരളത്തെ ഇന്നത്തെ മികച്ച അവസ്ഥയില്‍ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.കൂടാതെ കോവിഡ് പ്രതിസന്ധിയുടെ പേരില്‍ രാജ്യത്ത് പരമ്ബരാഗത അധ്യാപന സമ്പ്രദായം അട്ടിമറിച്ച് ഡിജിറ്റല്‍ രീതി അടിച്ചേല്‍പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.
പ്രദേശത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ പ്രാപ്യമാണെങ്കില്‍ മാത്രമെ ഓണ്‍ലൈന്‍ പാഠ്യപദ്ധതി താല്‍കാലികമായി ഏര്‍പ്പെടുത്താവൂ എന്നും സി.പി.എം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് പ്രാപ്യമല്ലാത്തതിനെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥി ജീവനൊടുക്കിയ സാഹചര്യത്തിലാണ് പോളിറ്റ് ബ്യൂറോ നിലപാട് വിശദീകരിച്ച് വാര്‍ത്താക്കുറിപ്പിറക്കിയത്.
Post Your Comments